വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും കൊല്ലം ബൈപാസിലെ നിരീക്ഷണ കാമറ സ്ഥാപിക്കല്‍ ഇഴയുന്നു.
ബൈപാസില്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, ദേശീയപാത അധികൃതര്‍ തുടങ്ങിയവരെത്തി പരിശോധന നടത്തി, കാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും കെല്‍ട്രോണിന് ചുമതല നല്‍കുകയും ചെയ്തിരുന്നു.
ആല്‍ത്തറമൂട് മുതല്‍ മേവറം വരെ 36 കാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ കാമറകളില്‍ അമിത വേഗം തിരിച്ചറിയുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള അത്യാധുനിക കാമറകളും ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞമാസം കാമറകള്‍ സ്ഥാപിക്കുമെന്നറിയിച്ചിരുന്നെങ്കിലും പ്രാരംഭനടപടികള്‍പോലും ആരംഭിച്ചിട്ടില്ല.
ബൈപാസ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുന്നതിനിടയില്‍ അപകടങ്ങളുടെ എണ്ണം 500 ലേറെയാണ്. പാലങ്ങളിലെ അമിതവേഗവും ഓവര്‍ ടേക്കിങ്ങുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഇരുചക്രവാഹനങ്ങളടക്കം യാതൊരുവിധ നിയന്ത്രണവുമില്ലാതെ അമിതവേഗത്തിലാണ് കടന്നുപോകുന്നത്.
പാലങ്ങള്‍ കടന്നുപോകുന്ന കുരീപ്പുഴ, നീരാവില്‍, കടവൂര്‍ ഭാഗങ്ങളില്‍ അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഓവര്‍ ടേക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍ക്ക് കടുത്ത ഭീഷണിയാണ്.
ബൈപാസില്‍ കാമറകള്‍ സ്ഥാപിക്കും വരെ അമിതവേഗം നിയന്ത്രിക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ബൈപാസിലെ അപകടങ്ങള്‍ തടയാന്‍ വാഹനയാത്രക്കാര്‍ക്ക് ബോധവത്കരണം നല്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
മീഡിയ വിങ്സ്