സ്‌കൂളില്‍ ചേരാൻ ടിസി വേണ്ട

കൊവിഡ് കാലത്ത് ടി സി ഇല്ലാതെ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് അഡ്മിഷന്‍ എടുക്കാം. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 5 (2) , (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടിസി നല്‍കേണ്ടതുണ്ട്. വിദ്യാര്‍ത്ഥി പുതുതായി ചേരാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷന്‍ നല്‍കാന്‍ സാധിക്കൂ.

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സിംഗിള്‍ വിന്‍ഡോ അഡ്മിഷന്‍ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി വ്യക്തമാക്കി.

spot_img

Related Articles

Latest news