ഫിറോസ് കുന്നുംപറമ്പിലിന്റെ വാദം തെറ്റ് : യൂത്ത്​ കോൺഗ്രസ്

തവനൂർ : തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് യു.ഡി.എഫിലെ അനൈക്യമാണ് തന്റെ പരാജയത്തിന് കാരണമെന്ന രീതിയിലുള്ള മാധ്യമ ചർച്ചക്കെതിരെ യൂത്ത്‌ കോൺഗ്രസ് രംഗത്ത്. അക്രമത്തിൽ നിന്ന് രക്ഷപെടാൻ വാല് മുറിച്ചു ഓടി മറയുന്ന പല്ലിയാകരുതെന്നും യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ്​.

തവനൂരിൽ സംസ്ഥാന നേതൃത്വം കെട്ടിയിറക്കിയ സ്ഥാനാർത്ഥിയായിട്ടു കൂടി യൂത്ത്‌ കോൺഗ്രസ് പ്രവർത്തിച്ചു. എൽ ഡി എഫ് തരംഗത്തിൽ നിരവധി മണ്ഡലങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് . ചാരിറ്റി പ്രവർത്തകൻ എന്ന നിലയിൽ കവിഞ്ഞു ഒരു രാഷ്ട്രീയ നിലപാട് ഇല്ലാതിരുന്നിട്ടും എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ച പ്രവർത്തകരെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഇ. പി. രാജീവ് ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

spot_img

Related Articles

Latest news