കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാൽ, 18-11-2021 മുതൽ 19-11-2021വരെ ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 65 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യുന മർദ്ദം തീവ്ര ന്യൂന മർദ്ദം ആയി. തീവ്ര ന്യൂനമർദ്ദം നിലവിൽ ചെന്നൈക്ക് 310 കി.മി തെക്കു കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്കു-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്കു കിഴക്കായും സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് – തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നാളെ രാവിലെ കരയിൽ പ്രവേശിക്കാൻ സാധ്യത.
അറബികടൽ ന്യുന മർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല.