ആശങ്ക വേണ്ട; കേന്ദ്ര നിർദേശം നടപ്പിലാക്കും; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാൽ ചില കാര്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്.

ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർ​ഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ IT നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നാളെമുതൽ ഇന്ത്യയിൽ ഫേസ്ബുക്ക് വാട്സ്ആപ് തുടങ്ങി ഫേസ്ബുക്കിന്റെ കീഴിലുള്ള മാധ്യമങ്ങൾ പ്രവർത്തിക്കില്ലന്ന് ആശങ്ക ഉണ്ടായിരുന്നു. IT നിയമം പാലിക്കാൻ തയ്യാറാണെന്ന് ഫേസ്ബുക്ക്
അറിയിച്ചതോടെ ഈ ആശങ്കയ്ക്ക് വിരാമമാവും.

spot_img

Related Articles

Latest news