ബംഗളൂരു : വിഷു അവധിക്ക് നാട്ടിലെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ക്വാറന്‍റീന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളൂരുവിലെ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരള സമാജം ബെംഗളൂരു ഘടകമടക്കമുള്ള സംഘടനകള്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി നിവേദനം നല്‍കിയത്.
നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഏഴ് ദിവസത്ത ഷോര്‍ട്ട് വിസിറ്റ് ഓപ്ഷനിലൂടെ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് വരാമെങ്കിലും ഇത് 10 ദിവസമെങ്കിലുമാക്കണമെന്നാണ് ആവശ്യം. കൂടാതെ ഒരാഴ്ച നിരീക്ഷണം പൂര്‍ത്തിയാക്കുമ്പോള്‍ നടത്തേണ്ട ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.
ബെംഗളൂരുവില്‍ രാത്രി കര്‍ഫ്യൂ അടക്കം ഏര്‍പ്പെടുത്തി കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് മലയാളി വ്യാപാരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.