ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. പ്യോങ്ഗ്യാങ്ങിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ട്.

2017 ജനുവരിയിലും ഉത്തര കൊറിയ ഏഴ് ആയുധങ്ങളുടെ പരീക്ഷണം നടത്തിയിരുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിനെ പ്രകോപിപ്പിക്കാനായിരുന്നു നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ബെയ്ജിംഗ് വിന്റർ ഗെയിംസിന്റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയ ആയുധ പരിശീലനം താത്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.

മാർച്ച് 9ന് ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം. എന്നാൽ നടപടിയെ പ്രകോപനമായി കാണേണ്ടതില്ലെന്നും ഏപ്രിൽ 15ന് നടക്കാനിരിക്കുന്ന കിം 2 സംഗിന്റെ 110-ാം ജന്മദിനാഘോഷത്തിന് വേണ്ടിയുള്ള തയാറെടുപ്പാകാം ഇതെന്നുമാണ് വിലയിരുത്തൽ.

spot_img

Related Articles

Latest news