ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ.
സംഭവത്തിന് പിന്നാലെ വടക്കന്‍ ജപ്പാനിലെ പൗരന്മാരോട് ഭൂഗര്‍ഭ അറകള്‍ അടക്കമുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരകൊറിയ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. അമേരിക്കല്‍ പ്രദേശമായ ഗുവാമില്‍ എത്താന്‍ ശേഷിയുള്ള ഹ്വാസോങ്-12 മിസൈലാണ് ഉത്തരകൊറിയ തൊടുത്തുവിട്ടത്. വിക്ഷേപണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ കൊറിയയും ജപ്പാനും സുരക്ഷാ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. മേഖലയിലെ ട്രെയിന്‍ സര്‍വ്വീസുകള് അടക്കം റദ്ദാക്കിയിട്ടുണ്ട്.
ഉത്തരകൊറിയയില്‍ നിന്ന് തൊടുത്ത മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചതായി കരുതുന്നതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2 മിസൈലിന്റെ ദൂരപരിധി 4000 കിലോമീറ്ററാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഉത്തരകൊറിയ ജപ്പാനുനേരെ മിസൈല്‍ വിക്ഷേപിക്കുന്നത്.
വിക്ഷേപണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയയുടെ ‘അശ്രദ്ധമായ ആണവ പ്രകോപനങ്ങള്‍’ ദക്ഷിണേന്ത്യയുടെയും വിശാലമായ അന്താരാഷ്ട്ര സമൂഹത്തിന്റെയും കടുത്ത പ്രതികരണത്തെ നേരിടുമെന്നും യൂണ്‍ പറഞ്ഞു.