കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ KPSTA ( കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ) തിരുവമ്പാടി പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേഴ്സി പുളിക്കാട്ടിനു കൈമാറി.
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ. ഹെൽപ് ഡെസ്ക്കിനും, മുക്കം ഉപജില്ലയിലെ എല്ലാപഞ്ചായത്തുകൾക്കും മുക്കം മുനിസിപ്പാലിറ്റിക്കും മാസ്ക്, സാനിറ്റൈസർ, PPE കിറ്റ്, ഗ്ലൗസ് തുടങ്ങിയവയാണ് KPSTA ആദ്യ ഘട്ടമായി നൽകുന്നത് .
ചടങ്ങിൽ KPSTA ജില്ലാ വൈസ് പ്രസിഡന്റ് സുധീർകുമാർ, വിദ്യാഭ്യാസജില്ലാ വൈസ് പ്രസിഡന്റ് സിജു, ഉപജില്ലാ ഭാരവാഹികളായ ജോളി ജോസഫ്, മുഹമ്മദലി ഇ.കെ. , സിറിൽ ജോർജ് എന്നിവർ സംബന്ധിച്ചു.