കോഴിക്കോട്: മുഖ്യമന്ത്രിയാകാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ഏതെങ്കിലും കസേര കണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. കോണ്‍ഗ്രസില്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പ് എന്നൊന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയം കൂട്ടായ തീരുമാനമാണ്. ഒരു കാര്‍ക്കശ്യവും തന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കെ. സുധാകരന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ഇരിക്കൂരില്‍ സജി ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിച്ചതല്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഒ. രാജഗോപാലിന്‍റെ കോ-ലീ-ബി പരാമര്‍ശത്തില്‍ അര്‍ഥമില്ല. പറഞ്ഞതൊക്കെ മാറ്റി പറഞ്ഞിട്ടുള്ള ആളാണ് രാജഗോപാലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.