ഹാക്കിങ്ങല്ല; രാഹുലിന്‍റെ വിഡിയോ സിപിഎം പേജില്‍ അപ്‌ലോഡ് ചെയ്തത് അഡ്മിൻ

പത്തനംതിട്ട: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫെയ്സ്ബുക് പേജില്‍ വന്ന സംഭവം ഹാക്കിങ്ങല്ലെന്ന് കണ്ടെത്തല്‍.ഇതോടെ ഗ്രൂപ്പ് അഡ്മിൻമാരിലൊരാളാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായി.

വിഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ വിശദീകരണം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും സിപിഎം നേതാക്കളാരും പൊലീസിനെ സമീപിച്ചിട്ടില്ല. വിഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനല്‍ അഴിച്ചു പണിതു. സംഭവത്തില്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സിപിഎം ഔദ്യോഗിക പേജില്‍ ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.പിന്നീട് വീഡിയോ നീക്കം ചെയ്യുകയായിരുന്നു.

spot_img

Related Articles

Latest news