ന്യൂഡൽഹി : 18 മുതൽ 45 വരെ ഇന്ന് രജിസ്ട്രേഷൻ ആരംഭിക്കാനിരിക്കെ തല്ക്കാലം കേന്ദ്രത്തിന്റെ വാക്സിൻ 45 വയസ്സിനു താഴെ ഉള്ളവർക്ക് നൽകരുതെന്ന് കേന്ദ്ര നിർദ്ദേശം. വാക്സിൻ ലഭ്യതക്കുറവ് അനുഭവിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
വാക്സിൻ നിർമ്മാതാക്കൾ ഉത്പാദനത്തിന്റെ 50 % കേന്ദ്ര വിഹിതമായാണ് നൽകുന്നത്. ഇത് പിന്നീട് മുൻഗണന ഗ്രൂപ് അനുസരിച്ചു സംസ്ഥാനങ്ങൾക്കു നൽകുകയാണ്. ബാക്കി 50 % സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും നൽകുകയാണ് നിർമ്മാതാക്കൾ. ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിഹിതത്തിൽ നിന്ന് 45 വയസ്സിനു താഴെ ഉള്ളവർക്ക് നല്കരുതെന്നാണ് കേന്ദ്ര നിർദ്ദേശം.