വീട്ടില്‍ കോഴികളുണ്ടോ? എങ്കിലിത് ശ്രദ്ധിക്കൂ

കോഴിമുട്ട ഇഷ്ടപ്പെടാത്തവരായി അധികമാരും കാണില്ല. അത് കൊണ്ട് തന്നെ ഒരു നാടന്‍ കോഴിയെ എങ്കിലും വീട്ടില്‍ വളര്‍ത്തുന്നവരും ഉണ്ട്.

സ്വന്തം ആവശ്യത്തിനായി വീടുകളില്‍ കോഴിയെ വളര്‍ത്തുന്നതില്‍ അല്‍പ്പം ശ്രദ്ധ പുലര്‍ത്തിയാല്‍ നല്ല ലാഭത്തില്‍ കോഴി ബിസിനസ് നടത്താവുന്നതാണ്.കൂടുനിര്‍മ്മാണത്തിലും തീറ്റയുടെ കാര്യത്തിലും നാടന്‍ കോഴികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കൂട് നിര്‍മ്മാണം

മുട്ടയ്‌ക്കും ഇറച്ചിക്കും വിപണനസാധ്യതയുള്ള സ്ഥലത്തുവേണം കൂടു നിര്‍മ്മിക്കാന്‍. കോഴിത്തീറ്റയ്‌ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കണം. യാത്രാസൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ഉണ്ടായിരിക്കണം. കിഴക്കുപടിഞ്ഞാറുദിശയില്‍ ഷെഡ്ഡ് പണിയാനുള്ള സൗകര്യമുണ്ടാക്കണം . 30-40 മുട്ടക്കോഴികളെ വളര്‍ത്താനായി 5മീ. x3മീ. വലിപ്പത്തിലുള്ള കൂടുമതിയാകും. തറ മണ്‍നിരപ്പില്‍നിന്നും 25 സെ.മീ. ഉയരത്തില്‍ പണിയണം. അടുക്കളമുറ്റത്തു കോഴി വളര്‍ത്തുന്നതിനായി ചെറിയ കൂടുകള്‍ നിര്‍മ്മിക്കുവാന്‍ കഴിയും. 120 സെ.മീ. x90 സെ.മീ.x 60 സെ.മീ വലിപ്പത്തിലുള്ള ഒരു കൂട്ടില്‍ 10 കോഴികളെ വളര്‍ത്താം. മരംകൊണ്ട് ഇത്തരത്തിലുള്ള കൂടുണ്ടാക്കാം.

അടവയ്‌ക്കുന്നത്

ആരോഗ്യമുള്ളവയും ബഹളം വയ്‌ക്കാത്തതുമായ അടക്കോഴിയെ ഉപയോഗിച്ച്‌ മുട്ട് വിരിയിക്കാം. മുട്ടയിടിലിന്റെ ആദ്യകാലത്തുള്ളവയെക്കാള്‍ അല്‍പ്പം മുതിര്‍ന്ന കോഴികളാണ് ഇതിന് നല്ലത്.

കൂട്ടിനടിയില്‍ വിരിപ്പിനു താഴെ, കുറച്ചു നനഞ്ഞ മണ്ണിടണം. മുട്ടയ്‌ക്കുള്ളിലെ ജലാംശം പെട്ടെന്നു നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിന്തേരുപൊടി, അറക്കപ്പൊടി, ചെറുതായി നുറുക്കിയ വൈക്കോല്‍ എന്നിവയാണ് വിരിപ്പായി ഉപയോഗിക്കാന്‍ പറ്റിയവ. ചിതല്‍, ഉറുമ്ബ്, മറ്റു ക്ഷുദ്രജന്തുക്കള്‍ തുടങ്ങിയവയെ അകറ്റിനിറുത്തുന്നതിന് ഒരു ഭാഗം നല്ല ചാരവും മൂന്നോ നാലോ മടങ്ങ് ബി.എച്ച്‌.സി. 10% പൊടിയും തമ്മില്‍ ചേര്‍ന്ന മിശ്രിതം കൂട്ടില്‍ വിതറുന്നതു നല്ലതാണ്.

രോഗങ്ങള്‍

വസന്ത വന്നാല്‍ ചുവന്നുള്ളി ചതച്ച നീര് കൊടുക്കുക അല്ലെങ്കില്‍ കുടകന്‍് കൊടുക്കാവുന്നതാണ്. മുറിവുണ്ടായാല്‍ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച്‌ പുരട്ടുക. മുട്ട ഇടുന്നത് കുറഞ്ഞാല്‍ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക. ചക്കക്കുരു പുഴുങ്ങി പൊടിച്ച്‌ കൊടുത്താല്‍ കോഴികള്‍ കൂടുതല്‍ മുട്ടയിടും. മുട്ടയുടെ വലിപ്പം കൂടുകയും ചെയ്യും. വാലില്ലാത്ത കോഴികള്‍ക്ക് രോഗ പ്രതിരോധ ശേഷി കൂടുതലായിരിക്കും. കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക.

spot_img

Related Articles

Latest news