ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം ദിവസവും ശക്തമായ മഴയും കാറ്റുമായതിനാൽ പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുകയാണ്. ആരുടെയെങ്കിലും വീട്ടിൽ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കിൽ അവിടെ കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അധികൃതരോട് സൂചിപ്പിക്കണം.
ഓഫീസിൽ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറൻ്റ് ശരിയാക്കിത്തരുന്നതാണ്. എന്നാൽ ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ ഓഫീസിൽ നിന്ന് ജീവനക്കാർ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.
ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
Media wings :