കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഹറഖിലെയും ഈസ ടൗണിലെയും സര്‍വിസ് സെന്ററുകളില്‍ സന്ദര്‍ശകരുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചതായി നാഷനാലിറ്റി, പാസ്പോര്ട്ട്സ് ആന്‍ഡ് റെസിഡന്റ്സ് അഫയേഴ്സ് (എന്‍.പി.ആര്.എ) അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
വിവിധ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന് എന്‍.പി.ആര്.എ ആഹ്വാനം ചെയ്തു. ഓണ്‍ലൈനില്‍ ലഭ്യമല്ലാത്ത സേവനങ്ങള്‍ക്ക് മാത്രം സര്‍വിസ് സെന്റര്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. സര്‍വിസ് സെന്ററില്‍ കുട്ടികളെ കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. വിസ അപേക്ഷകള്‍ (പുതിയതും വിസ മാറ്റവും കാലാവധി നീട്ടലും റദ്ദാക്കലും ഉള്‍പ്പെടെ) ഇ-ഗവണ്മെന്റ് പോര്‍ട്ടലായ bahrain.bh വഴി സമര്‍പ്പിക്കാന്‍ കഴിയും