തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ചേര്‍ത്തുകൊണ്ടാണ് എന്‍.എസ് മാധവന്‍ ട്വിറ്ററിലുടെ പരിഹസിച്ചത്.’പാലങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കും വിട, ഇനി കുഴിക്കാന്‍ ഇറങ്ങാം..’ എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
E Sreedharan built bridges and dug tunnels. Now on, good bye bridges, only digging 🤦 https://t.co/c0z4HMscFh
— N.S. Madhavan (@NSMlive) February 18, 2021
വാര്‍ത്താസമ്മേളനത്തിനിടെയാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേയ്‌ക്കെന്ന വിവരം കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. വിജയയാത്രയില്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. മത്സരിക്കണം എന്ന ആവശ്യം അദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.