എൻഎസ്‌എസ് – എസ്‌എൻഡിപി ഐക്യമില്ല; ഐക്യം പ്രായോഗികമല്ലെന്ന് സുകുമാരൻ നായര്‍, തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍

തിരുവനന്തപുരം: എൻഎസ്‌എസ് – എസ്‌എൻഡിപി ഐക്യനീക്കത്തില്‍ നിന്നും പിന്മാറി എൻഎസ്‌എസ്. ഐക്യം പ്രായോഗികമല്ലെന്ന് എൻഎസ്‌എസ് ഡയറക്ടർ ബോർഡ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമായിരുന്നു എൻഎസ്‌എസ് ഡയറക്ടർ ബോർഡ് അറിയിച്ചത്. തങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന നിലപാട് ആണെന്നും, എൻഎൻഎസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഐക്യനീക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം പേരും ഇതിനെ എതിർത്തതിനെത്തുടർന്നാണ് സംയുക്ത നീക്കത്തില്‍ നിന്ന് എൻഎസ്‌എസ് ഔദ്യോഗികമായി പിന്മാറിയത്. നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടിക്കാഴ്ച നടത്തി ഐക്യമുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടാകുകയായിരുന്നു. ഡയറക്ടർ ബോർഡ് യോഗത്തിന്റെ തീരുമാനം സുകുമാരൻ നായരും അംഗീകരിക്കുകയായിരുന്നു. സുകുമാരൻ നായരുടെ കൂടി ശരിവെച്ചതോടെയാണ് ഐക്യ നീക്കത്തില്‍ നിന്നും എൻഎസ്‌എസ് പിന്മാറിയിരിക്കുന്നത്.

spot_img

Related Articles

Latest news