എൻ എസ് എസ് സംസ്ഥാന അവാർഡ് : ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് ഗ്രാമാദരം

മുക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് യൂനിറ്റ് , മികച്ച പ്രോഗ്രാം ഓഫീസർ , ജില്ലയിലെ മികച്ച വളണ്ടിയർ എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് നാട്ടുകാരുടെ സ്നേഹോഷ്മളമായ ആദരം.

ഗ്രാമാദരം എന്ന തലക്കെട്ടിൽ ചേന്ദമംഗലൂരിൽ നടന്ന ചടങ്ങ് ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി വി അബ്ദുൽ വഹാബ് എം പി മുഖ്യാതിഥിയായിരുന്നു.

മാധ്യമം – മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

ഹർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുൽ റഷീദ്, പ്രോഗ്രാം ഓഫീസർ എൻ കെ സലിം, എൻ എസ് എസ് വളണ്ടിയർ കെ ജിൻഷി എന്നിവർക്ക് എംപി പി വി അബ്ദുൽ വഹാബ് ഉപഹാരങ്ങൾ കൈമാറി.

നഗരസഭ കൗൺസിലർമാരായ സാറ കൂടാരം, റംല ഗഫൂർ, ഫാത്തിമ കൊടപ്പന, ഗഫൂർ മാസ്റ്റർ,ഹൈസ്കൂൾ പ്രധാനധ്യാപകൻ യു പി മുഹമ്മദ് അലി, മുൻ പ്രിൻസിപ്പൽമാരായ ഒ ശരീഫുദ്ദീൻ, ടി അബ്ദുല്ല,സ്കൂൾ മാനേജർ സുബൈർ കൊടപ്പന, എം.കെ മുസ്തഫ, പി കെ അബ്ദുറസാഖ് , ബന്ന ചേന്ദമംഗല്ലൂർ, മജീദ് ചാലക്കൽ , കെ അബ്ദുസലാം ആശംസകൾ നേർന്നു.ജനറൽ കൺവീനർ ഹമീദ് കറുത്തേടത്ത് സ്വാഗതവും കൺവീനർ സാലി കൊടപ്പന നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news