നഴ്സിംഗ് കോളേജുകളില്‍ നിര്‍ബന്ധിത ബോണ്ട്‌ : നടപടിയുണ്ടാകും

ന്യൂഡല്‍ഹി : നഴ്സിങ് സ്കൂളുകളും കോളജുകളും വിദ്യാര്‍ഥികളില്‍ നിന്നു നിര്‍ബന്ധിത ബോണ്ട്‌ വാങ്ങുന്നത് ഇനി അനുവദനീയമല്ലെന്നു ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ നിര്‍ബന്ധിത സര്‍വീസ് ബോണ്ട് വാങ്ങുന്നതും സര്‍ട്ടിഫിക്കറ്റ് പിടിച്ചു വെക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ നടപടിഎടുക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു.

കൂടാതെ, കൗണ്‍സില്‍ നിര്‍ദേശിക്കുന്ന സിലബസ് സ്ഥാപനങ്ങള്‍ക്കോ സര്‍വകലാശാലകള്‍ക്കോ സംസ്ഥാന നഴ്സിങ് റജിസ്ട്രേഷന്‍ കൗണ്‍സിലിനോ മാറ്റാനാകില്ലെന്നും ചട്ടത്തിലുണ്ട്. തുടര്‍ച്ചയായി 2 വര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിക്കാത്ത സ്ഥാപനങ്ങള്‍ പൂട്ടിയതായി പരിഗണിക്കും. ആകെ വിദ്യാര്‍ഥികളുടെ 30% പേര്‍ക്കു സ്ഥാപനം തന്നെ ഹോസ്റ്റല്‍ നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.

നിര്‍ദേശമനുസരിച്ച്‌ ഓരോ സ്ഥാപനത്തിലും എഎന്‍എം കോഴ്സുകള്‍ക്കു പരമാവധി 60 സീറ്റ് വരെയേ പാടുള്ളൂ. ജനറല്‍ നഴ്സിങ്, 300ല്‍ കൂടുതല്‍ കിടക്കയുള്ള ആശുപത്രി സൗകര്യമുണ്ടെങ്കില്‍ ബിഎസ്‍സി നഴ്സിങ് കോഴ്സുകള്‍ക്ക് പരമാവധി 100 സീറ്റ് വരെ അനുവദിക്കും. കുറവാണെങ്കില്‍ സീറ്റെണ്ണം 60.

വിവിധ നഴ്സിങ് പഠന സ്ഥാപനങ്ങളില്‍ നടക്കുന്ന ഭാരത് സേവക് സമാജ് തൊഴില്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റിന് നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടായിരിക്കില്ല. പ്രോഗ്രാം തുടങ്ങി 2 വര്‍ഷത്തിനുള്ളില്‍ സ്വന്തം കെട്ടിടം സജ്ജമാക്കിയില്ലെങ്കില്‍ 50,000- 1,00,000 രൂപ പിഴ നല്‍കേണ്ടി വരും. 6 വര്‍ഷം വരെ പിഴയൊടുക്കാം. ഇതിനു ശേഷവും കെട്ടിടമായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകും.

spot_img

Related Articles

Latest news