നഴ്സുമാർക്ക് ഫിനിഷിംഗ് കോഴ്സ്; യുകെ യിൽ ജോലി ലഭിക്കാനും അവസരം

നഴ്‌സിങ് ബിരുദധാരികൾക്ക് അസാപ്പ് നടത്തുന്ന ക്രാഷ് ഫിനിഷിങ് കോഴ്‌സിന് ചേരാം. ഉന്നതനിലവാരത്തിലുള്ള ആരോഗ്യപരിപാലന പെരുമാറ്റത്തെക്കുറിച്ചും അവയുടെ ആവശ്യകതകളെക്കുറിച്ചും ഉദ്യോഗാർഥികളെ ബോധവത്കരിച്ച് പ്ലേസ്‌മെന്റ് ലഭ്യമാക്കുന്ന രീതിയിലാണ് പരിശീലനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.

വിദേശജോലികൾക്കായി 10,000 നഴ്‌സുമാർക്ക് ക്രാഷ് കോഴ്‌സ് നൽകുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് കൗൺസിലും ഒ.ഡി.ഇ.പി.സി.യുമായി ചേർന്ന് അസാപ്പ് കോഴ്‌സ് നടത്തുന്നത്. ഭാഷാപ്രാവീണ്യം വർധിപ്പിക്കൽ, ക്ലിനിക്കൽ പരിശീലനം, വിദേശരാജ്യങ്ങളിൽ പ്ലേസ്‌മെന്റ് എന്നിങ്ങനെ മൂന്നുഘട്ടങ്ങളാണുള്ളത്. ഭാഷാപരിശീലനത്തിൽ ബ്രിട്ടീഷ് കൗൺസിലും ക്ലിനിക്കൽ പരിശീലനത്തിൽ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറും പ്ലേസ്‌മെന്റ് സൗകര്യങ്ങൾക്ക് ഒ.ഡി.ഇ.പി.സി.യുമാണ് അസാപ്പിന്റെ പങ്കാളികൾ.

യോഗ്യത: ബി.എസ്‌സി. നഴ്‌സിങ് അല്ലെങ്കിൽ ജനറൽ നഴ്‌സിങ്‌. ആറുമാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബി 2 വിഭാഗത്തിലുള്ളവർക്ക് 10,470 രൂപയും ബി 1 വിഭാഗത്തിലുള്ളവർക്ക് 24,142 രൂപയുമാണ് ഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് സൗജന്യമാണ്. പിന്നാക്കവിഭാഗക്കാർക്ക് 50 ശതമാനം ഫീസ് ഇളവുണ്ടാകും.

അപേക്ഷിക്കാൻ:

അസാപ്പിന്റെ http://asapkerala.gov.in/?q=node/1066 എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്യുക.

ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന സ്‌ക്രീനിങ് പരീക്ഷയിൽ 4.5-6.5 സ്കോർ നേടുന്നവർക്കാണ് അവസരം. 4.5 മുതൽ 5.5 ഇടയിലുള്ളവരെ ബി 1 വിഭാഗത്തിലും 5.5 നും 6.5 നും ഇടയിൽ മാർക്ക് ലഭിക്കുന്നവരെ ബി 2 വിഭാഗത്തിലും ഉൾപ്പെടുത്തും. ബ്രിട്ടീഷ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ഐ.ഇ.എൽ.ടി.എസ്. ക്ലാസുകൾ നടത്തുക. ഭാഷാപരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ സംസ്ഥാനത്തെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ക്ലിനിക്കൽ പരിശീലനം നൽകും. തുടർന്ന് ഒ.ഡി.ഇ.പി.സി.യുടെ നേതൃത്വത്തിൽ യു.കെ.യിൽ പ്ലേസ്‌മെന്റ് ലഭ്യമാക്കും.

അവസാനതീയതി: ഫെബ്രുവരി 25.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: http://asapkerala.gov.in/?q=node/1066

ഫോൺ: 9495999635.

spot_img

Related Articles

Latest news