ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

റിയാദ്: ഏകാധിപതികളെയും ജനാധിപത്യവിരുദ്ധരെയും മത തീവ്രവാദികളെയും പുറംതള്ളാനുള്ള രണ്ടാം ക്വിറ്റ് ഇന്ത്യാ സമരത്തിന് സമയമായെന്ന്, ക്വിറ്റ് ഇന്ത്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും വെല്ലുവിളിനേരിടുന്ന ഈ പുതിയ കാലത്ത് ദേശവിരുദ്ധ ശക്തികളെ പുറന്തള്ളേണ്ടത് അനിവാര്യമാണെന്നും, നമ്മുടെ ഭരണഘടനയെ നിലനിർത്തുവാനും മുറുകെ പിടിക്കുവാനുമുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും, അതിനുള്ള പോരാട്ടത്തിൽ സഹകരിക്കുവാൻ കഴിയുന്നവരെയൊക്കെ ചേർത്തുപിടിക്കുകയും ചെയ്യണമെന്നും അഭിപ്രായമുയർന്നു.

ബത്ത സബർമതയിൽ (ഡി പാലസ്) വെച്ച് ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മററി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ജോ: ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രഭാഷണം നടത്തി.

സെൻട്രൽ കമ്മററി ഭാരവാഹികളായ സലിം കളക്കര, യഹ്‌യ കൊടുങ്ങല്ലൂർ, റഹഹിമാൻ മുനമ്പത്ത്, നൗഫൽ പാലക്കാടൻ, അബ്ദുൽ വാഹിദ്, കെ.കെ തോമസ്, ജോൺസൺ മാർക്കോസ്‌ , ഷെഫീഖ് പുരക്കുന്നിൽ, സലിം പള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു.

മുഹമ്മദലി മണ്ണാര്‍ക്കാട്, രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണത്ത്, ഷുക്കൂര്‍ ആലുവ, അദുല്‍ സലിം അര്‍ത്തിയില്‍, നാദിര്‍ഷ റഹ്മാന്‍, അദുല്‍ സലാം, ഷാജി മഠത്തില്‍, അന്‍സാര്‍ വര്‍ക്കല, ജയന്‍ കൊടുങ്ങല്ലൂര്‍, തല്‍ഹത്ത്, മൊയ്തീന്‍, ഷിജു പാമ്പാടി, മജു സിവില്‍ സ്റ്റേഷന്‍, നാസര്‍ വലപ്പാട്, മജീദ് തൃശൂർ, ബഷീര്‍ കോട്ടക്കല്‍, ബിനോയി മത്തായി, നാസര്‍ മാവൂര്‍, ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെൻട്രൽ കമ്മററി ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജംഷാദ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news