മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പറോഡില്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ബസിലടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.വണ്ടൂർ തിരുവാലി സ്വദേശി സിനാൻ (17) ആണ് മരിച്ചത്.
ഒക്ടോബർ 2 ന് ആയിരുന്നു അപകടം സംഭവിച്ചത്. മുക്കത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന നാല് പേർക്ക് പരിക്ക് പറ്റിയിരുന്നു. ഗുരുതര പരിക്കേറ്റ ഒരാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
മഞ്ചേരി എളങ്കൂർ പി എം എസ് എ എച്ച് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് സിനാൻ ഇ കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മുഹമ്മദ് സിനാന്റെ വേർപാടിന് തുടർന്ന് ഇന്ന് 2025 ഒക്ടോബർ 8 ബുധനാഴ്‌ച്ച സ്കൂളിന് അവധിയായിരുന്നു.