സൗദിയില്‍ പ്രവാസിയായിരുന്ന യുവതി നാട്ടില്‍ ചികിത്സയിലിരിക്കെ നിര്യാതയായി. പറമ്പില്‍ പീടിക കല്ലുങ്ങല്‍ വീട്ടില്‍ തബഷീറ തസ്നി (28)യാണ് അന്തരിച്ചത്.സൗദിയിലെ അല്‍ കോബാറിലായിരുന്ന തബഷീറ തസ്നി പ്രസവാവധിക്കായാണ് നാട്ടില്‍ പോയത്. എന്നാല്‍ അസുഖബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഏറെക്കാലം അല്‍കോബാറില്‍ പ്രവാസി ആയിരുന്നു തബഷീറ തസ്നി. കഴിഞ്ഞ മേയിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. ഭർത്താവ്: സാദിഖ്. പിതാവ്: ഒലിപ്രംകടവ് നെടുമ്പുറത്തു പുതുകുളങ്ങര മജീദ്. മാതാവ്: ആയിഷ പരേക്കാട്ട്. മകൻ റംസി റമ്മാഹ് (8). സഹോദരിമാർ: നജ്മുല്‍ ബിഷാറ, മശൂറ ബാനു, റിയ.