ഇരുമ്പ് ഗേറ്റ് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ചേർത്തല: അയല്‍ വീട്ടില്‍ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. അർത്തുങ്കല്‍ പൊന്നാട്ട് സുഭാഷിന്റെ മകന് ആര്യന് (അഞ്ച്) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.കൂട്ടുകാരോടൊപ്പം അയല്‍ വീട്ടില്‍കളിക്കുന്നതിനിടയില് ഇരുമ്പ് ഗേറ്റ് ദേഹത്ത് മറിഞ്ഞുവീഴുകയായിരുന്നു. ട്രാക്കിലൂടെ തള്ളി മാറ്റുന്ന ഗേറ്റില്‍ കളിക്കുന്നതിനിടെ ട്രാക്കില്‍നിന്ന് തെന്നി മാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു.

ഗേറ്റിനടിയില്‍ അകപ്പെട്ടുപോയ ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ സമീപമുള്ള സ്വകാര്യ ആശുപത്രിയും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മ സുബി വിദേശത്തായതിനാല്‍ ഇന്ന് നാട്ടിലെത്തിയതിനുശേഷം സംസ്കാരം നടത്തും.

spot_img

Related Articles

Latest news