നിര്യാതനായി

അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവും മുൻ എംബസി സ്കൂൾ ജീവനക്കാരനുമായ അബൂബക്കർ ഹാജി പനച്ചിപറമ്പിൽ നിര്യാതനായി

റിയാദ്: സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവും മുൻ എംബസി സ്കൂൾ ജീവനക്കാരനുമായ അബൂബക്കർ ഹാജി പനച്ചിപറമ്പിൽ (80) നിര്യാതനായി. പരപ്പം പൊയിൽ സ്വദേശിയാണ്. നുസ്രത്ത് മുൻ പ്രസിഡന്റായിരുന്നു.

ദീർഘകാലം വിദേശത്ത് സേവനമനുഷ്ഠിച്ച അബൂബക്കർ ഹാജി സാമൂഹിക-ധാർമിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കും.

മക്കൾ: അബ്ദുൽ അസീസ് (സൗദി), മുസ്തഫ കമാൽ (എസ്.എം കളർ വേൾഡ്), മൂസ അബ്ദുസമദ്, സുബൈർ (സൗദി), ആസിഫ് (സഫ മാർക്കറ്റിംഗ്), റഹ്മത്ത്, സാലിമത്ത്.
മരുമക്കൾ: മോയിൻകുട്ടി വാവാട്, അബ്ദുൽ മജീദ് പൂളക്കാടി, (സൗദി)
സഹോദരൻ: പി.പി.എ കാദർ ഹാജി (നുസ്രത്ത് പ്രസിഡന്റ്).

spot_img

Related Articles

Latest news