സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ മലയാളി പ്രവാസി മരണപ്പെട്ടു. കോഴിക്കോട് സ്വദേശിയായ റിയാസ് പി. ടി (51) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.പെരുന്നാളിന്റെ തലേന്ന് രാത്രി ലുലു ഹൈപ്പർ മാർക്കറ്റിൽ കുഴഞ്ഞുവീണ റിയാസിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഹഫർ അൽ ബാത്തീനിൽ ഖബറടക്കി.പരേതൻ മൂസയുടെയും പാതേയുടെയും മകനാണ് റിയാസ് . ഭാര്യ: സീനത്ത്.മക്കൾ: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാൻ.

