നാട്ടിലേക്ക് വരാനിരിക്കെ വാഹനാപകടം; മലയാളി യുവാവ് സൗദിയില്‍ മരിച്ചു

റിയാദ്: സൗദിയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി പാണായി മുള്ളമ്പാറ കോർമത്ത് റിയാസ് ബാബു (47) ആണ് മരിച്ചത്.അവധിക്ക് നാട്ടില്‍ വരാനിരിക്കുകയായിരുന്നു അപകടം.

അവധിക്ക് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ക്കിടെ സുഹൃത്തിനെ സന്ദർശിച്ച്‌ തിരികെ വരുമ്പോഴായിരുന്നു അപകടം. പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം ജിസാനില്‍ തന്നെ ഖബറടക്കും.

spot_img

Related Articles

Latest news