ഹൃദയാഘാതം; താത്തൂർ പൊയിൽ സ്വദേശി അൽകോബാറിൽ മരണപ്പെട്ടു.

ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി അൽകോബാറിൽ മരിച്ചു. മാവൂർ താത്തൂർ പൊയിൽ കല്ലിടുംമ്പിൽ അബ്ദുൽ ഖാദർ (57) ആണ് മരിച്ചത്. തുക്ബയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനെ സമീപത്തെ മുഹമ്മദ് അൽ ദോസരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

30 വർഷമായി പ്രവാസിയായ ഇദ്ദേഹം പരേതരായ ചെറിയ ആലി-മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കൾ: റാസി അലി, റാമി അലി, അനൂദ്, സദീം. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അൽ ഹസ), നിശാന.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ അൽകോബാർ കെ.എം.സി.സി പ്രസിഡന്റ് ഇക്‌ബാൽ ആനമങ്ങാട്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

spot_img

Related Articles

Latest news