സിപിഎം നേതാവ് കെ അനിൽ കുമാർ അന്തരിച്ചു

ന്യൂമാഹി പഞ്ചായത്ത്‌ മുൻ പ്രസിഡന്റും സിപിഐ എം നേതാവുമായ ഏടന്നൂർ ആവാസിൽ കെ അനിൽകുമാർ (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്‌ ഏതാനും ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച രാത്രി 9 മണിയോടെയായിരുന്നു മരണം.

1981ൽ സിപിഐ എം ന്യൂമാഹി ലോക്കൽകമ്മിറ്റി രൂപീകരിച്ചത്‌ മുതൽ എൽസി അംഗമാണ്‌. ഏഴുവർഷം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പുന്നോൽ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റാണ്‌.

ഡിവൈഎഫ്‌ഐയുടെ പ്രഥമ ന്യൂമാഹി വില്ലേജ്‌ സെക്രട്ടറിയായിരുന്നു. തലശേരി ബ്ലോക്ക്‌ ജോയന്റ്‌ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏടന്നൂർ ടാഗോർ ലൈബ്രറി പ്രസിഡന്റാണ്‌. തലശേരി കോ–-ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക്‌ ചൊക്ലി ശാഖ മാനേജറായിരുന്നു.

പരേതരായ കുനിയിൽ കുഞ്ഞിരാമന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: സുനില. മകൻ : അവാനിഷ്. സഹോദരങ്ങൾ: അശോകൻ , നിർമ്മല , അജിത, സ്നേഹലത , രേഷ്മ, സനിജ, ഷീജ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

spot_img

Related Articles

Latest news