കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലത്ത് 21 കാരിയായ ആയിഷ റാസയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സരോവരം റോഡിലെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തായ ബഷീറുദ്ദീനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
മംഗലാപുരത്ത് പഠിക്കുന്ന ആയിഷ എങ്ങിനെ കോഴിക്കോട് എത്തിയെന്ന കാര്യത്തിൽ സംശയം ഉന്നയിച്ച കുടുംബം, അപായപ്പെടുത്തിയതിന് പിന്നിൽ സുഹൃത്ത് ബഷീറുദ്ദീൻ തന്നെയാണെന്നും ആരോപിച്ചു. ആശുപത്രിയിൽ ആദ്യം യുവാവിനെ ഭർത്താവായി പരിചയപ്പെടുത്തിയ ശേഷമാണ്, പിന്നീട് കാമുകനാണെന്ന് തിരുത്തിയതെന്നും കുടുംബം പറയുന്നു.
യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)