മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു.

സംസ്‌കാരം ഇന്ന്നടക്കും. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്ത മകൻ പ്യാരിലാൽ 2000ൽ മരിച്ചിരുന്നു.

അമ്മയുമായി അടുത്ത ഹൃദയബന്ധം മോഹൻലാൽ പുലർത്തിയിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു അമ്മയെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

spot_img

Related Articles

Latest news