മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ വിടവാങ്ങി.

തിരുവനന്തപുരം: മുൻ മന്ത്രിയും യുഡിഎഫ് കൺവീനറുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം.

ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ആലുവയിലെ വസതിയിൽ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അന്ത്യം സംഭവിച്ചത്.

ദീർഘകാലം യുഡിഎഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ, ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. തുടർച്ചയായി 13 വർഷം യുഡിഎഫ് കൺവീനർ പദവി വഹിച്ചു.

കോൺഗ്രസിലെ പ്രധാന സ്ഥാനങ്ങളിലൂടെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. കെപിസിസി പ്രസിഡന്റും നിയമസഭാ സ്പീക്കറും ആയിരുന്നു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു.

1991 മുതൽ 1995 വരെ നിയമസഭാ സ്പീക്കറായിരുന്നു. 1995ൽ ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചു. നാല് തവണ എം.എൽ.എയായി പ്രവർത്തിച്ച അദ്ദേഹം, കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു.

spot_img

Related Articles

Latest news