ഒഐസിസി ‘ആദരവ് 2025’ നാളെ

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർത്ഥികളെയും, ഒഐസിസി കുടുംബത്തിലെ വിജയികളായ നാട്ടിലുള്ള വിദ്യാർത്ഥികളെയും ആദരിക്കുന്നു.

മെയ് 29 വ്യാഴം രാത്രി 08 മണിക്ക് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ആദരവ് 2025’ പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. പ്രസ്തുത പരിപാടിയിൽ എല്ലാവരെയും ക്ഷണിക്കുന്നതായി റിയാദ് ഒഐസിസി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news