ഒഐസിസി ബാലവേദി ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ഒഐസിസി ബാലവേദി ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റീമ ഷെറിന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സമ്മാനം നൽകുന്നു.

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപികരിച്ച ബാലവേദിയിലെ കുട്ടികൾക്കായി നടത്തിയ ഓൺ ലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. ബത്ഹ അപ്പോളോ ഡി മോറ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാന വിതരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉൽഘാടനം ചെയ്തു.മത്സരത്തിൽ റീമ ഷെറിൻ ഒന്നാം സ്ഥാനവും, ദിയ റഷീദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഇൽഹാം മൂന്നും, ഷാഹിന നാലും സ്ഥാനങ്ങൾക്ക് അർഹരായി.

ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ മത്സരം നിയന്ത്രിച്ചു.മത്സരത്തിന്റെ ഭാഗമായി അൻപതോളം കുട്ടികൾ പങ്കാളികളായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ
ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, ജോൺസൺ മാർക്കോസ് എന്നിവർ സമ്മാനിച്ചു.നാസർ വലപ്പാട്, സിദ്ധീഖ് കല്ലുപറമ്പൻ,ഷാജി മടത്തിൽ, ജംഷാദ് തുവ്വൂർ,വഹീദ് വാഴക്കാട്,ഷമീർ മാളിയേക്കൽ, ബിനോയ്‌ മത്തായി എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news