റിയാദ്: സൗദി അറേബ്യ കിഴക്കൻ പ്രവശ്യയിൽ ഒ.ഐ.സി.സി ഹഫർ അൽ ബാത്തീൻ “അഹ്‌ലൻ റമദാൻ” എന്ന പേരിൽ മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ഹുജൈലാൻ മസ്ജിദിൽ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ മുബാറക് മദീനി റമദാൻ സന്ദേശം നൽകി.
വിശുദ്ധ റമദാൻ വിശ്വാസികൾക്ക് ആരാധനകളിലൂടെയും സൽകർമ്മങ്ങളിലൂടെയും ധാരാളം പുണ്യങ്ങൾ നേടിയെടുക്കാനുള്ള മാസമാണെന്നും
വർദ്ധിച്ച് വരുന്ന സാമൂഹ്യ തിന്മകൾക്കും കൊലപാതകങ്ങൾക്കും ലഹരികൾക്കുമെതിരെ ഭരണകൂടവും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു
ആയിരത്തോളം പ്രവാസികൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ റീജ്യണൽ സെക്രട്ടറി സലീം കീരിക്കാടും,ഹഫർ അൽ ബാത്തിനിലെ വിവിധ സംഘടനാ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു.
ജനറൽ സെക്രട്ടറി സൈഫുദ്ധീൻ പള്ളിമുക്കിന്റെ നേതൃത്വത്തിൽ ഒഐസിസി എക്സിക്ക്യൂട്ടീവ് അംഗങ്ങൾ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.