ഹഫർ അൽ ബത്തിൻ ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ഗുൾഫാൻ ഖാൻ (32)ന്റെ മൃതദേഹം ഹഫർ അൽ ബത്തിനിലെ പൊതുഖബറിസ്ഥാനത്തിൽ ഖബറടക്കി.
നാല് വർഷമായി ഹഫർ അൽ ബത്തിനിൽ സനയ്യയിൽ ജോലി ചെയ്തു വരികയായിരുന്ന ഗുൾഫാൻ ഖാൻ, കഴിഞ്ഞ മാസം റൂമിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് കിംഗ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടു.
ഭാര്യ: റേഷ്മ ബാനോ. മക്കൾ: അർബീന ഖാൻ, ജുനീറ ഖാൻ.
മരണാനന്തര നിയമ നടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ശേഷം, മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഖബറടക്കുകയായിരുന്നു.

