ഹഫർ അൽ ബാത്തിൻ (സൗദി): ഒഐസിസി ഹഫർ അൽ ബാത്തിന്റെ അഞ്ചാം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ജനുവരി 1-ന് സനയ്യയിലെ ഇസ്‌ത്രാഹയിൽ വിപുലമായി സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾക്കും കൂട്ടായ്മകൾക്കും ഒരടിസ്ഥാനമായിരുന്നതിനൊപ്പം, കഴിഞ്ഞ അഞ്ച് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളും ഈവേളയിൽ അവലോകനം ചെയ്തു.
അധ്യക്ഷത *ഒഐസിസി ഹഫർ അൽ ബാത്തിൻ പ്രസിഡന്റായ വിബിൻ മറ്റത്ത്* വഹിച്ചു. *ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് സെക്രട്ടറി സലീം കീരിക്കാട്* ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. *ജനറൽ സെക്രട്ടറി സൈഫുദ്ധീൻ പള്ളിമുക്ക്* സ്വാഗതം പറഞ്ഞു. *ട്രഷറർ റാഫി പരുതൂർ നന്ദി പറഞ്ഞു.*
*ഇക്ബാൽ ആലപ്പുഴ, അനൂപ് പ്രഭാകരൻ, ജോബി ആന്റണി, നിസാം കരുനാഗപ്പള്ളി* എന്നിവർ ചടങ്ങിൽ സംസാരിച്ചു.
*കേക്ക് മുറിച്ചു* ആഘോഷിച്ച ചടങ്ങിൽ ഹഫർ അൽ ബാത്തിനിലെ അഞ്ച് വർഷത്തെ ഇടപെടലുകളും സാമൂഹിക പ്രവർത്തനങ്ങളും വിശകലനം ചെയ്തതോടൊപ്പം ഒ.ഐ.സി.സി യുടെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു വിതരണം ചെയ്തു. തുടർന്ന്, *’ഹഫർ അൽ ബാത്തിൻ സ്നേഹതീരം’* കൂട്ടായ്മയിലെ *കലാകാരന്മാർ അവതരിപ്പിച്ച സംഗീത പരിപാടികൾ* വേദിയെ പ്രകാശമാക്കിയിരുന്നു.
*ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, ജോമോൻ ജോസഫ്, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, ഷാനവാസ് മാഹീൻ, സലാഹുദ്ധീൻ പാറശാല, സുനിൽ കുമാർ വി. ബി, അബ്ദുൽ ഗഫൂർ* എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സാമൂഹിക ഐക്യവും സാംസ്‌കാരിക സൗഹൃദവും നിറച്ച പരിപാടി അംഗങ്ങളുടെ മനസ്സിൽ ഓർമ്മപുതുക്കലായി.

