ഒഐസിസി ‘ഇന്ദിരാജി ഭവന പദ്ധതി’ ജില്ലയിലെ മൂന്നാമത് വീടിന്റെ താക്കോൽ ദാനം നടത്തി

എകരൂൽ: ഇന്ദിരാജീ സ്നേഹ ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും .”തല ചായ്ക്കാനൊരിടം” എന്ന ആശയവുമായി കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കണ്ടത്തി അവർക്ക് ഭയപ്പാടില്ലാതെ കുടുംബത്തോടൊപ്പം കഴിയുക എന്ന ലക്ഷ്യവുമായി ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി എകരൂൽ ചെത്തില പൊയിലിൽ നിർമ്മിച്ച് നൽകിയ മൂന്നാമത് ഇന്ദിരാജി ഭവന പദ്ധതിയുടെ താക്കോൽ കൈമാറ്റം കോഴിക്കോട് എം.പി എം.കെ രാഘവൻ സമ്മാനിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ, ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർ മഖ്യാതിഥികളായി. ചടങ്ങിൽ ഒഐസിസി കോഴിക്കോട് ജില്ല റിയാദ് ട്രഷറർ റഫീഖ് എരഞ്ഞിമാവ് അധ്യക്ഷനായി.ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി ആമുഖ പ്രഭാഷണം നടത്തി.കെ.പി.സി.സി മെംബർ കെ.എം ഉമ്മർ,കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി സൂരജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ മാസ്റ്റർ, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് ഇന്ദിര ഏറാടി, കോൺഗ്രസ് ഭാരവാഹികളായ അബ്ദുൽ അസീസ് കോഴിക്കോട്, ശ്രീധരൻ മലയിൽ, കെ.കെ മുഹമ്മദ്, ശശി കരുന്തോറ, ബഷീർ കോക്കല്ലൂർ,എംപി വിലാസിനി, ചർമ സുധ,ശങ്കുന്തള ബാലകൃഷ്ണൻ, ഗഫൂർ കരുമല, സിറാജ് കെവി,ഷൈജു കരുമല, രവി കാരാട്ട്, ബാബു, അനിൽ ആശംസകൾ നേർന്നു. ഭവന പദ്ധതി കോർഡിനേറ്ററും ഒഐസിസി മുൻ ജില്ല പ്രസിഡന്റുമായ മുനീർ കോക്കല്ലൂർ സ്വാഗതവും, ഒഐസിസി റിയാദ് സിനിയർ നേതാവ് ജമാൽ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

മുഹമ്മദലി തെക്കയിൽ, ഷമീം എൻ കെ, ഒമർ ഷരീഫ് എന്നിവർ വിശിഷ്ട്ടാതികളെ ഷാൾ അണീയിച്ച് ആദരിച്ചു.
നയീം കുറ്റ്യാടി, സിദ്ധീഖ് പന്നിയങ്കര, അൽത്താഫ് കോഴിക്കോട്, കരീം പഴങ്കൽ, ആസാദ് പന്നിയങ്കര പരിപാടിക്ക് നേതൃത്വം നൽകി.
ഇന്ദിരാജി ഭവന പദ്ധതിയുടെ ചെയർമാൻ നവാസ് വെള്ളിമാട് കുന്ന്, കൺവീനർ മോഹൻ ദാസ് വടകര, ഒഐസിസി ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി, ഭവന പദ്ധതി കോർഡിനേറ്ററുമാരായ ഷഫീഖ് കിനാലൂർ, മുനീർ കോക്കല്ലൂർ, അബ്ദുൽ കരീം കൊടുവള്ളി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഭവന പദ്ധതി പൂർത്തീകരിച്ചത്.

spot_img

Related Articles

Latest news