ഒഐ.സി.സി നേതാവ് ഷിബു ജോയ് ദമ്മാമില്‍ നിര്യാതനായി, അനുശോചിച്ച് സംഘടനകൾ

റിയാദ്: ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളമായി പ്രവാസം തുടങ്ങിയിട്ട്. ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.

ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച്‌ ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അദ്ദേഹം. അതോടൊപ്പം സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ് ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതുപ്രവർത്തനങ്ങളോടൊപ്പം വിപുലമായ സുഹൃത്ത് ബന്ധങ്ങൾ കാത്ത് സൂക്ഷിക്കാനും അതോടൊപ്പം സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും അതിന് വേണ്ട പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് നഷ്ട്ടമായതെന്ന് ഷിബു ജോയിയെ അനുസ്മരിച്ച് കൊണ്ട് റിയാദ് കൊല്ലം ജില്ല ഒഐസിസിയും അനുശോചിച്ചു.

spot_img

Related Articles

Latest news