പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ആവേശത്തിൽ പങ്കുചേർന്ന് ഒ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
റിയാദിലെ ഒ.ഐ.സി.സി. ആസ്ഥാനമായ സബർമതിയിൽ നടന്ന സംഗമം ഒ.ഐ.സി.സി. ചുമതലയും മലപ്പുറം ഡി.സി.സി. ചാർജും വഹിക്കുന്ന കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബൽ കമ്മിറ്റി മെമ്പർ നൗഫൽ പാലക്കെടാൻ, ഗ്ലോബൽ നേതാവ് റസാഖ് പൂക്കോട്ടുംപാടം , ജില്ലാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന രഘുനാഥ് പറശിനിക്കടവ് എന്നിവർ മുഖ്യാതിഥികളായി.
കേരളത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ഈ പോരാട്ടത്തിന് പ്രവാസലോകത്തിന്റെ പൂർണ്ണ പിന്തുണ സംഗമം വാഗ്ദാനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, അമീർ പാണ്ടിക്കാട് , ബഷീർ കോട്ടക്കൽ, അൻസാർ വാഴക്കാട്, ഷമീർ വണ്ടൂർ, വനിതാ വേദി ട്രഷറർ സൈഫുന്നിസ സിദ്ധീഖ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, മീഡിയ കോർഡിനേറ്റർ അലി അഹമ്മദ് ആസാദ്, ഉമർ അലി അക്ബർ, അൻസാർ നൈതല്ലൂർ, മുജീബ് സി.ഡി, ജില്ലാ ട്രഷറർ ഷറഫു ചുറ്റൻ, ജലീൽ തിരൂർ, ഷാജു തുവ്വൂർ, പ്രഭാകരൻ, ഉണ്ണി വാഴയൂർ, ബനൂജ്, അക്ബർ ഷാ, ഇസ്മായിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു.

