കെ എസ് യു പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പരാതിയെ ട്രോളി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി. മന്ത്രിയെ കരിങ്കൊടികാണിച്ചു പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു.കെ എസ് യു അക്രമത്തിൽ മന്ത്രിയുടെ കൈക്കും കഴുത്തിനും പഠിക്കേറ്റു എന്നാരോപിച്ചു മന്ത്രി ‘വിദഗ്ധ’ ചികിത്സയിലാണ്. എന്നാൽ മന്ത്രിയെ കയ്യേറ്റം ചെയ്തു പരിക്കേൽപ്പിക്കുന്ന ഒരു ദൃശ്യവും ഇത് വരെ ലഭിചിച്ചിട്ടില്ല. പിണറായി ഭരണം മുച്ചൂടും മുടിപ്പിച്ച കേരളത്തിൽ സമ്പൂർണ പരാജയമായ ആരോഗ്യ വകുപ്പിന്റെ കേടു കാര്യസ്ഥത മറക്കാനുള്ള നാടകമാണിതെന്നു ഒ ഐ സി സി നേതാക്കൾ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതീകാത്മക പൊളിറ്റിക്കൽ ഡ്രാമ അവാർഡുകൾ പ്രഖ്യാപിച്ചത്. മന്ത്രിയെ കെ എസ് യു പ്രവർത്തകർ ആക്രമിച്ച് പരിക്കേല്പിച്ചു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിടുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം നൽകുമെന്ന് ഒ ഐ സി സി നേതാക്കൾ പ്രഖ്യാപിച്ചു.

