അഹങ്കാരത്തിനേറ്റ തിരിച്ചടി : ഓഐസിസി മലപ്പുറം

റിയാദ് : മലബാറുൾപ്പെടെ കേരളത്തിലാകെ യു ഡി എഫിന് അനുകൂലമായ കാറ്റ് വീശിയത് ജനം ഐക്യജനാധിപത്യ മുന്നണിയിൽ അർപ്പിച്ച വിശ്വാസവും ഇടത് സർക്കാരിന്റെ അഹങ്കാരത്തിന് നൽകിയ തിരിച്ചടിയുമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.

വോട്ടിന് വേണ്ടി മനുഷ്യരെ വർഗീയമായി വേർതിരിച്ച കുബുദ്ധി ജനം തിരിച്ചറിഞ്ഞു. അവസാനത്തെ സീറ്റും നഷ്ടപ്പെട്ടാലും വർഗ്ഗീയ രാഷ്ട്രീയത്തിന്റെ തൊഴുത്തിൽ കോൺഗ്രസിന്റെ പതാക കെട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ് കേരളമെങ്ങും കാണുന്നത്, ഇതിന്റെ തുടർച്ച നിയമസഭയിലും തുടർന്ന് ലോക്സഭയിലും ഉണ്ടാകും.

വെള്ളാപ്പള്ളിയേ കാറിൽ കയറ്റി നടക്കുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കാപട്യവും, പി എം ശ്രീ പദ്ധതിയിൽ കേരളത്തെ ഒറ്റിക്കൊടുത്തതും, അയ്യപ്പന്റെ സ്വർണ്ണം കട്ട പ്രതികളെ വാക്ക് കൊണ്ട് പോലും നോവിക്കാതെ സംരക്ഷിക്കുന്നതും കേരളം വിലയിരുത്തുണ്ടെന്ന് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ തിരിച്ചറിയുമെന്ന് ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.

spot_img

Related Articles

Latest news