വെട്ടത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിലേക്ക് ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഫർണിച്ചറുകൾ നൽകി

പുതുതായി നിർമിച്ച വെട്ടത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിലേക്ക് ഫർണീച്ചർ വാങ്ങുന്നതിഅനാവശ്യമായ ഫണ്ട്‌ ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി വെട്ടത്തൂർ മണ്ഡലം കോൺഗ്രസ്‌ ഭാരവാഹികൾക്ക് കൈമാറി.

മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റും പ്രവാസിയും ആയിരുന്ന അബ്ദു എം ടി , പരീദ് പട്ടാമ്പി എന്നിവർ ചേർന്നാണ് മണ്ഡലം പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദിന് തുക കൈമാറിയത്.റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ നേതാക്കളായ സൈനുദ്ധീൻ വെട്ടത്തൂർ, മുജീബ് മണ്ണാർമല , ശിഹാബ് അരിപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ആവശ്യമായ ഫണ്ട് സ്വരൂപ്പിച്ചത്.

ചടങ്ങിൽ ഡി സി സി എക്സിക്യൂട്ടീവ് അംഗം കെ ഇ ഹംസ ഹാജി , ബ്ലോക്ക് പഞ്ചായത്തു മെമ്പർ കെ .കെ നഹിം , പഞ്ചായത്ത് മെമ്പർ ജലീൽ കണക്കപ്പിള്ള ,പി .രാജൻ , കുഞ്ഞാണി പുത്തൻ പീടിക , അഷ്‌റഫ് ഏലംകുളയാൻ , അലിമാൻ പന്തലൂർ, അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

spot_img

Related Articles

Latest news