ഒ.ഐ.സി.സി – മാർക്ക് & സേവ് രുചിമേള 2025: ലോഗോ പ്രകാശനവും പ്രചരണ പരിപാടികളുടെ തുടക്കവും

റിയാദ്: ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാർക്ക് & സേവ് രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനവും പ്രചാരണത്തിന്റെ തുടക്കവും മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റിൽ വെച്ച്‌ നടന്നു.

ഓ.ഐ.സി.സി റിയാദ് – കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു മാർക്ക് & സേവ് സൗദി മാർക്കറ്റിംഗ് ഓപ്പറേഷൻ മാനേജർ അനീസ് കക്കാട്ടിന് ലോഗോ കൈമാറി പരിപാടിയുടെ പ്രചാരണത്തിന് തുടക്കമിട്ടു. മാർക്ക് & സേവിനെ പ്രതിനിധീകരിച്ച് സ്റ്റോർ ജനറൽ മാനേജർ അഷ്‌റഫ് തലപ്പാടി, മാർക്കറ്റിംഗ് കോർഡിനേറ്റർ ദുൽഫിക്കർ എന്നിവർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ ഫൈസൽ ബാഹസ്സൻ, യഹ്യ കൊടുങ്ങല്ലൂർ, അഷ്‌കർ കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ നവാസ് വെള്ളിമാട്കുന്ന്, നാഷണൽ കമ്മിറ്റി അംഗം സക്കീർ ദാനത്ത് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

2025 സെപ്റ്റംബർ 26ന് വെള്ളിയാഴ്ച മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റ് മാളിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ വിവിധ ജില്ലകളിലെ പരമ്പരാഗത ഭക്ഷണങ്ങളും തനതായ രുചികളും പരിചയപ്പെടുത്തുന്ന റിയാദിലെ മലയാളീ വീട്ടമ്മമാരുടെ വിവിധ ഭക്ഷണ സ്റ്റാളുകൾ ഉൾക്കൊള്ളിച്ചുള്ള ഒരു രുചി മേളയാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള പാചക മത്സരവും സംഘടിപ്പിക്കുന്നതാണ്.

വിവിധ സ്റ്റാളുകളിൽ പാചക വിദഗ്ദ്ധരായ വീട്ടമ്മമാരുടെ വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. ഉത്സവ പ്രതീതി ഉണർത്തുന്ന അന്തരീക്ഷത്തിൽ ബോഞ്ചി സർബത്ത്, ഉപ്പിലിട്ട വിഭവങ്ങൾ ഉൾകൊള്ളുന്ന തട്ട് കടകളും വിവിധങ്ങളായ മറ്റ് വിൽപ്പന സ്റ്റാളുകളും ഒരുക്കുന്നതാണ്. കൂടാതെ ഓപ്പൺ സ്റ്റേജിൽ റിയാദിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടും.

ലോഗോ പ്രകാശന ചടങ്ങിന് ഓ.ഐ.സി.സി റിയാദ് – കണ്ണൂർ എക്സിക്യൂട്ടീവ് അംഗങ്ങളും സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി അംഗം രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഘടനയെ കുറച്ച് പ്രോഗ്രാം കൺവീനർ അബ്ദുൽ ഖാദർ മോച്ചേരി വിശദീകരിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത പ്രസംഗവും സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി നന്ദിയും പറഞ്ഞു.

സുജിത് തോട്ടട, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുള്ള കൊറളായി, ഷഫീഖ് നാറാത്ത്, അബ്ദുൾ ജലീൽ ചെറുപുഴ, റെജു മധുക്കോത്ത്, ഹാഷിം കണ്ണാടിപറമ്പ്, അബ്ദുൾ മുനീർ ഇരിക്കൂർ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

ഫുഡ് സ്റ്റാൾ & മറ്റ് ഉൽപ്പന്ന/സേവന പ്രമോഷൻ സ്റ്റാളുകളുടെ ബുക്കിങ്ങിന് 0530623830 എന്ന നമ്പറിൽ ബന്ധപ്പെടാം.

spot_img

Related Articles

Latest news