സന്ദീപ് വാര്യർക്ക് റിയാദ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി

ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ സന്ദീപ് വാര്യർക്ക് റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകുന്നു.

റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പാലക്കാടൻ തേര്’ എന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായി നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ സന്ദീപ് വാര്യർക്ക് റിയാദ് കിംങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.

ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി
ഫൈസൽ ബാഹസ്സൻ,വൈസ് പ്രസിഡന്റ് സലിം കളക്കര,ഒ.ഐ.സി.സി ഭാരവാഹികളായ മൊയ്‌ദു മണ്ണാർക്കാട്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, പ്രമോദ് പൂപ്പാല, ശ്യാം, സൈനുദ്ധീൻ കൊടക്കാടൻ,അൻസാർ പി വി,നിഹാസ്,ശരീഫ്, ഷഫീർപത്തിരിപ്പാല, നഫാസ്, ഷംസീർ എന്നിവർ സന്നിഹിതരായി.

ഇന്ന് വൈകിട്ട് ഏഴു മണിക്ക് റിയാദ് അപ്പോളോ ഡി പാലസ് ഓഡിറ്റത്തിൽ വെച്ച് നടക്കുന്ന ‘പാലക്കാടൻ തേര്’ എന്ന പരിപാടിയിൽ പങ്കെടുത്ത് പ്രവർത്തകരുമായി അദ്ധേഹം സംസാരിക്കും. ചടങ്ങിൽ ഭാരവാഹികളും പ്രവർത്തകരടക്കം നിരവധി പേർ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

spot_img

Related Articles

Latest news