ഒഐസിസി ഏകദിന ശില്പശാലയും, അർദ്ധ വർഷിക റിപ്പോർട്ടും

ഒഐസിസി ഏകദിന ശിൽപശാല  സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര  ഉൽഘാടനം ചെയ്യുന്നു.

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ഒഐസിസി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര പരിപാടി ഉൽഘാടനം ചെയ്തു.

‘സംഘടനയും പ്രവർത്തന രീതികളും’ എന്ന വിഷയത്തെ ആസ്പതമാക്കി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പ്രവർത്തകർക്കായി ക്ലാസ് നയിച്ചു. സംഘടന ,സംഘാടനം,
പാർട്ടി അച്ചടക്കം,
പ്രോട്ടോകോൾ എങ്ങനെ പാലിക്കണം,ഭാരവാഹികളുടെ ഉത്തരവാദിത്തങ്ങൾ,
വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങൾ പാർട്ടിപ്രവർത്തകരുമായി അബ്‌ദുള്ള വല്ലാഞ്ചിറ സംവദിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്
സജീർ പൂന്തുറ, വിവിധ ജില്ല പ്രസിഡന്റുമാരായ ശിഹാബ് പാലക്കാട്, ശരത് സ്വാമിനാഥൻ, നാസർ വലപ്പാട് തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ സ്വഗതവും, സെക്രട്ടറി ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വിവിധ ജില്ല കമ്മിറ്റികളുടെ അർദ്ധ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സുധീർ തിരുവനന്തപുരം, ഷഫീഖ് പുരക്കുന്നിൽ, ജോമോൻ ആലപ്പുഴ,ഷിജു പാമ്പാടി, കെ.കെ തോമസ്, നൗഷാദ് ഇടുക്കി, അജീഷ് എറണാകുളം , ജമാൽ അറയ്ക്കൽ, മൊയ്തീൻ പാലക്കാട്, സമീർ മാളിയേക്കൽ,മജു സിവിൽ സ്റ്റേഷൻ, ഹരീന്ദ്രൻ കണ്ണൂർ എന്നിവർ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

spot_img

Related Articles

Latest news