പോലീസ് ക്രൂരതക്കെതിരെ റിയാദ് ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു; കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് നേരെയുള്ള ആക്രമണം ജനാധിപത്യ വിരുദ്ധമെന്ന് സംഘടന

റിയാദ്: കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അക്രമണത്തിൽ റിയാദ് ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ജനാധിപത്യ രീതിയിൽ അഭിപ്രായം പ്രകടിപ്പിച്ച ഒരാളുടെ നേരെ പൊലീസിന്റെ ആക്രമണം ജനാധിപത്യ മൂല്യങ്ങൾക്കും സ്വതന്ത്ര അഭിപ്രായപ്രകടനത്തിനുമെതിരായതാണ് എന്ന് സംഘടന നേതാക്കൾ ആരോപിച്ചു.

പ്രതിഷേധ യോഗത്തിൽ വൈസ് പ്രസിഡന്റ് സൈനുദ്ധീൻ കൊടക്കാടൻ അധ്യക്ഷത വഹിച്ചു. സംഘടനാ ജനറൽ സെക്രട്ടറി മൊയ്തീൻ മണ്ണാർക്കാട് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

യോഗത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹക്കീം പട്ടാമ്പി, ജില്ല ട്രഷറർ ഷഹീർ കോട്ടക്കാട്ടിൽ, ജില്ല ജനറൽ സെക്രട്ടറി റഫീഖ് പട്ടാമ്പി, എക്സിക്യൂട്ടീവ് ഭാരവാഹികളായ ഷഫീർ പത്തിരിപ്പാല, അൻസാർ തൃത്താല, ഷംസീർ പാലക്കാട്, നിഹാസ് പാലക്കാട് എന്നിവർ പ്രസംഗിച്ചു.

അഭിപ്രായ വ്യത്യാസങ്ങൾ അടിച്ചമർത്താനുള്ള സർക്കാർ ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിനുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന്, അത്തരം പ്രവർത്തനങ്ങൾക്കെതിരെ ഐക്യമായി നിലകൊള്ളേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും നേതാക്കൾ ആരോപിച്ചു.

spot_img

Related Articles

Latest news