ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടൻ തേര്’ പരിപാടിയിൽ സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തുന്നു.
റിയാദ്: രണ്ട് പതിറ്റാണ്ട് മുമ്പ് നിങ്ങളെ പോലെ പ്രവാസിയായി ജോലി ചെയ്ത നഗരമാണ് റിയാദ്.അന്ന് വിവിധ രാജ്യങ്ങളിലെ വ്യത്യസ്ഥരായ ആളുകളെ കാണുവാനും അവരുടെ രാജ്യത്തിന്റെ അവസ്ഥകൾ നേരിൽ ചോദിച്ച് മനസ്സിലാക്കിയും അവരുമായി സൗഹൃദം പങ്കിടാനും ഞാൻ അവസരം കണ്ടെത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്ന ഒട്ടേറെ സന്തോഷിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായി അനുഭവങ്ങൾ ഉണ്ടായതായും സന്ദീപ് വാര്യർ ഓർമ്മിച്ചു. ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടൻ തേര്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് റിയാദിൽ എത്തിയതായിരുന്നു അദ്ദേഹം.
ഇന്ന് സൗദിയുടെ വികസന മാറ്റങ്ങളും ജീവിത രീതിയും കാണുമ്പോൾ ഒരുപാട് മാറിയിരിക്കുന്നു. ഇവിടെ വികസന ഗോപുരങ്ങൾ ഉയരുമ്പോൾ നാട്ടിൽ സമാധികൾ ഉയരുന്നു,അത് പോലെ വെള്ളത്തിന് പകരം മദ്യം നൽകുന്നു. ബി.ജെ.പി യിൽ നിന്ന് കോൺഗ്രസിലെത്തിയത് ഞാൻ എടുത്ത ശരിയായ തീരുമാനമായിരുന്നു എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് തന്ന വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് വന്നതിൽ ഏറെ സന്തോഷമുണ്ട്. പി സി ജോർജ്ജ് ബിജെപിയിലെത്തിയതോടെ സയനൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറി. ബിജെപി വിട്ട് സിപിഎം ലേക്കാണ് ഞാൻ ചേർന്നതെങ്കിൽ വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറിയത് പോലെയാകുമായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
പാലക്കാട് യുഡിഎഫിന്റെ വിജയത്തിന് ശേഷം ബിജെപിക്കും സിപിഎം നും ഒരേ പ്രസ്ഥാവനകൾ മാത്രമാണ് പറയാനുള്ളത്, ന്യൂനപക്ഷ വർഗീയ ശക്തികളുടെ വിജയമാണ് യുഡിഎഫിന്റെത് എന്നത്. എങ്കിൽ എങ്ങനെയാണ് ആർ.എസ്.എസ് സംഘ കേന്ദ്രങ്ങളിൽ പോലും രാഹുലിന് വോട്ട് കൂടിയത് എന്ന കാര്യം ഇവർ എന്താണ് പറയാത്തത്. ഒരു സമുദായത്തിൽ പെട്ട രണ്ട് പത്രത്തിൽ പരസ്യം കൊടുത്ത് ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ലഭിക്കുമെന്ന് കരുതുകയും, അതിൽകൂടി വർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നതും വ്യക്തമാണ്. എന്നാൽ അതെല്ലാം മതേതരത്വ ജനാധിപത്യ വിശ്വാസികൾ പാടെ തള്ളിയ കാഴ്ചയാണ് നാം കണ്ടത്. അതുകൊണ്ട് തന്ന പത്രത്തിൽ പരസ്യം കൊടുത്തത് സിപിഎം ആണങ്കിൽ പരസ്യം സ്പോൺസർ ചെയ്തത് കെ സുരേന്ദ്രനാണന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ല വാർഷിക സമ്മേളനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉൽഘാടനം ചെയ്യുന്നു.
ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പരിപാടി റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉൽഘാടനം ചെയ്തു. ഒഐസിസി പാലക്കാട് ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ,കെഎംസിസി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, ഒഐസിസി ഭാരവാഹികളായ
സലീം കളക്കര,നവാസ് വെള്ളിമാട്കുന്ന്, നൗഫൽ പാലക്കാടൻ, പ്രമോദ് പൂപ്പാല,അമീർ പട്ടണത്ത്, മൃദുല വിനീഷ്, രാജു പാപ്പുള്ളി
ഹകീം പട്ടാമ്പി,അനസ് മുസമ്മിയ,മാത്യൂസ് എറണാകുളം എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ മണ്ണാർക്കാട് സ്വാഗതവും, പ്രോഗാം കൺവീനർ സൈനുദ്ധീൻ കൊടക്കാടൻ ആമുഖ പ്രഭാഷണവും,ജോയിൻ ട്രഷറർ നിഹാസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ റിയാദ് ഒഐസിസി പാലാക്കാട് ജില്ലാ കമ്മിറ്റിയുടെ മികച്ച പ്രവർത്തക പുരസ്‌കാര ജേതാവ് അബുതാഹിർ, ബിസിനസ് എക്സലന്റ് അവാർഡ് നേടിയ അബ്ദുൽ അനീസ്, വാർഷികത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കൂപ്പൺ മത്സരത്തിലെ വിജയികൾ എന്നിവർക്കുള്ള സമ്മാനങ്ങളും ഫലകവും മുഖ്യാതിഥി സന്ദീപ് വാര്യർ വിതരണം ചെയ്തു. കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഫയർ പ്ലറ്റ്സ് സമ്മാനമായ ഗോൾഡ് കോയിൻ രാജുവിനും,രണ്ടാം സമ്മാനമായ ബ്ലുലൈറ്റ് എയർ കാർഗോ സമ്മാനിച്ച സൈക്കിൾ സിദ്ധീഖ് എ.ടിക്കും, നൂറ കാർഗോ സമ്മാനിച്ച മൂന്നാം സമ്മാനമായ ഇലക്ട്രിക് ഓവൻ സിർജൻ എന്നിവർക്കും ലഭിച്ചു, കൂടാതെ കെൽക്കോ സമ്മാനമായ മെഗാ ബംപർ ഭാഗ്യശാലിയായി സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരിക്കും ലഭിക്കുകയുണ്ടായി.നിമിഷ നേരം കൊണ്ട് നിസാർ കുരിക്കൾ കാൻവാസിൽ വരച്ചെടുത്ത സന്ദീപ് വാര്യരുടെ മുഖചിത്രം ചടങ്ങിൽ അദ്ധേഹത്തിന് കൈമാറുകയുണ്ടായി.
പരിപാടിയുടെ ഭാഗമായി രശ്മി വിനോദ്, റംഷി എന്നിവരുടെ നേതൃത്വത്തിൽ വിവിധ നൃത്തപരിപാടികളും, റിയാദിലെ പ്രമുഖരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാന വിരുന്നും സദസ്സിന് അനുഭൂതിയേകി.ബൈമി സുബിൻ പരിപാടികൾ നിയന്ത്രിച്ചു.
ഷഹീർ കൊട്ടേകാട്ടിൽ,അനസ് കൂട്ടുപാത,മുഹദലി പെരുവമ്പ്,കരീം ആലത്തൂർ,ജോസ് കരിമ്പുഴ
അൻസാർ തൃത്താല,ഷാജഹാൻ, സലിം,ബെന്നി പൊമ്പ്ര,ഫാസിൽ പാലക്കാട്,ശ്യം,ഹക്കിം ആലത്തൂർ,റഷീദ് പുലാപറ്റ,ജയൻ മുസാമിയ,അക്ബർ മുസാമിയ,ഷംസീർ പത്തിരിപ്പാല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.