വിദ്യഭ്യാസ പ്രതിഭകളെ ആദരിച്ച് ഒഐസിസി പാലക്കാട് ജില്ലാ റിയാദ്

എസ്.എസ്.എൽ സി, പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു . തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തിൽ നടന്ന കോൺഗ്രസ് പൊതുസമ്മേളനത്തിൽ വി.ടി ബൽറാം , ഡോ: ജിന്റോ ജോൺ (കെപിസിസി വക്താവ് ) എന്നിവർ ചേർന്നാണ് ഉപഹാരങ്ങൾ നൽകിയത് . ഒ.ഐ.സി.സി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി എല്ലാവർഷവും നടത്തി വരാറുള്ള എസ്.എസ്.എൽ.സി , പ്ലസ്‌ടു , പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ ഇത്തവണ അൻപതോളം പേർക്കാണ് നൽകിയത് .

കറ്റശ്ശേരി മോഹനൻ അധ്യക്ഷനായ ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം യോഗം ഉദ്‌ഘാടനവും കെപിസിസി വക്താവ് ഡോ:ജിന്റോ ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പി.വി മുഹമ്മദലി, മധു, ബാവ മാളിയേക്കൽ, ഹസീബ്, സലിം, കരീം, സുധീർ, കെപിസിസി കായികവേദി നിയോജക മണ്ഡലം പ്രസിഡന്റ് അനീസ്,മുസ്തഫ, പ്രിയ, മുജീബ്, വിജീഷ് കുട്ടൻ, കരീം വാവനൂർ,ഫിറോസ് , സുധീർ പിവി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സിറാജ് വാവനൂർ സ്വാഗതവും റിയാസ് മണിയാറത്ത് നന്ദി പറഞ്ഞു .

spot_img

Related Articles

Latest news