ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി ധനസഹായം കൈമാറി

റിയാദ്: അടൂർ നിയോജക മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരിക്കെ കാൻസർ ബാധിതനായി അകാലത്തിൽ മരണപ്പെട്ട അഡ്വ: എസ് ബിനുവിന്റെ കുടുംബത്തിനായി പത്തനംതിട്ട ജില്ല റിയാദ് ഒഐസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാമ്പത്തിക സഹായം ജില്ല കമ്മിറ്റിയുടെ സീനിയർ നേതാവും ഒഐസിസി സെൻട്രൽ കമ്മിറ്റി നിർവ്വാഹ സമിതി അംഗവുമായ മുഹമ്മദ് ഖാനിൽ നിന്നും ഒഐസിസി പത്തനംതിട്ട ജില്ല റിയാദ് പ്രസിഡന്റ് ബാബുകുട്ടി ഏറ്റുവാങ്ങി. ഏറ്റുവാങ്ങിയ തുക നാട്ടിലെത്തി ഭാരവാഹികൾ ഉടൻ കുടുംബത്തിന് കൈമാറുന്നതാണന്ന് ഭാരവാഹികൾ അറീയിച്ചു. ചടങ്ങിൽ ഒഐസിസി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, യഹിയ കൊടുങ്ങല്ലൂർ, സക്കീർ ധാനത്ത്,അയ്യൂബ് ഖാൻ ,വഹീദ് വാഴക്കാട്, തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news